നെടുങ്കണ്ടം: കിസാന്‍ സഭ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.ഐ ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടേറിയറ്റ് അംഗവുമായ എഴുകുംവയല്‍ അമ്പാട്ട് ജോസഫ് ചാക്കോ (ജോയി അമ്പാട്ട് - 67) ഞായറാഴ്ച വൈകീട്ട് ഹൃദയാഘാതത്തെതുടര്‍ന്ന് നിര്യാതനായി. ആഴ്ചകള്‍ക്ക് മുമ്പ്്് കോവിഡ് പോസിറ്റിവ് ആയതിനെത്തുടർന്ന് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ച് എറണാകുളം ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചമുമ്പ് കോവിഡ് വിമുക്തനായെങ്കിലും ഓക്സിജന്‍ കുറഞ്ഞതിനാല്‍ വെൻറിലേറ്ററിലായിരുന്നു. ചികിത്സക്കിടെ ഹൃദയാഘാതം ഉണ്ടായി.
കിസാന്‍സഭ ജില്ല പ്രസിഡൻറ്, മില്‍ക്ക് സൊസൈറ്റി അസോസിയേഷന് ജില്ല പ്രസിഡൻറ്, പച്ചടി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻറ്, സി.പി.ഐ ഉടുമ്പന്‍ചോല മണ്ഡലം അസി. സെക്രട്ടറി, എഴുകുംവയല്‍ അപ്കോസ് പ്രസിഡൻറ് എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ദീപ, ദിവ്യ, ദീപ്തി. മരുമക്കള്‍: സുരേഷ്, ജയിംസ്, ജോബിന്. സംസ്കാരം തിങ്കളാഴ്ച രണ്ടിന് എഴുകുംവയല്‍ ജെയ്മാതാ പള്ളി സെമിത്തേരിയില്‍.