മുട്ടം: മലങ്കര അണക്കെട്ടിന് സമീപം കുളിക്കാൻ പോയ വയോധികനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. മലങ്കര എസ്റ്റേറ്റ് ലയത്തിൽ താമസക്കാരനായ ചാരക്കാട്ട് വർക്കി ജോസഫാണ് (തങ്കച്ചൻ -63) മരിച്ചത്. പുഴയിൽ വീണുകിടന്ന വർക്കി ജോസഫിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ഷിജി, അനീഷ്, വിജി.