റാന്നി: ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. വയലത്തല ചാക്കപ്പാലം മേപ്രത്ത് ചന്ദ്രശേഖരന് നായരുടെ മകന് എം.സി. പ്രസാദ് നായരാണ് (48) മരിച്ചത്. ഉതിമൂട് പന്തളത്ത് മുക്കിനുസമീപം മരണവീട്ടില്‍ ലൈറ്റിെൻറ ജോലികള്‍ ചെയ്യുന്നതിനിടെ തിങ്കളാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം.
വൈദ്യുതിലൈനിന് മുകളിലൂടെ ഇലക്ട്രിക് കേബിള്‍ എറിഞ്ഞപ്പോൾ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.
വയലത്തല പ്രസാദ് സൗണ്ട്സ് ഉടമയായിരുന്നു. ഭാര്യ: ശ്രീലേഖ. മക്കള്‍: ഗീതു പ്രസാദ്, ഗംഗാ പ്രസാദ്. മൃതദേഹം മോര്‍ച്ചറിയില്‍. റാന്നി പൊലീസ് മേൽ നടപടികള്‍ സ്വീകരിച്ചു.