കുമളി: വണ്ടിപ്പെരിയാർ മഞ്ചുമല മണൽമുക്കിൽ മരത്തിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉദ്ദേശം 50 വയസ്സ്, കറുപ്പുനിറം, ചാരനിറം ഷർട്ടും ലുങ്കിയുമാണ് വേഷം. തിരിച്ചറിയുന്നവർ വണ്ടിപ്പെരിയാർ സ്റ്റേഷനിൽ (04869 252244, 9497947166) അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.