മല്ലപ്പള്ളി: റിട്ട. കൃഷി അസിസ്റ്റൻറിനെ (കോട്ടാങ്ങൽ) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.
കോട്ടാങ്ങൽ ചിഞ്ചുനിവാസിൽ ഉദയ കോമളനാണ് (63) മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഒറ്റക്കായിരുന്നു താമസം. ഭാര്യ: പരേതയായ ലൈല. പെരുമ്പെട്ടി പൊലീസ് നടപടി സ്വീകരിച്ചു.