കൊല്ലം: ലയൺസ് ഡിസ്ട്രിക്ട് 318 എ യുടെ മുൻ ഗവർണ്ണർ രാമൻകുളങ്ങര ആലാട്ട് കാവ് നഗർ 187 മാധവം മക്കാട്ട് വി. പരമേശ്വരൻ കുട്ടി (64) നിര്യാതനായി. ലയൺസ് സർവിസ് ഫൗണ്ടേഷൻ കേരളയുടെ ഡയറക്ടറാണ്. ദേവീ മുളങ്കാടകം ഫ്യുവൽസ് ഉടമയും പടിഞ്ഞാറേ കൊല്ലം ആദിത്യ വിലാസം എൽ.പി സ്കൂൾ ഭരണ സമിതി അംഗവുമാണ്. കഥകളി ക്ലബ്, വ്യാപാരി വ്യവസായി ഏകോപന സമിതി, ക്രിസ്ത്യൻ സർവിസ് സൊസൈറ്റി, പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ തുടങ്ങി നിരവധി സംഘടനകളിൽ സജീവ പ്രവർത്തകനായിരുന്നു. പരേതരായ മക്കാട്ട് വാസുദേവൻ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനാണ്. ഭാര്യ: എം.എസ്. ലക്ഷ്മി. മക്കൾ: ഗോവിന്ദ് പി. കുട്ടി, ഗായത്രി അനൂപ്, മുകുന്ദ് പി.കുട്ടി. മരുമക്കൾ: റോഷ്നി ഗോവിന്ദ്, അനൂപ് പി. നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.