കോട്ടായി: തപാൽ ഉേദ്യാഗസ്ഥയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടായി വാവുള്ളിയാലിൽ ചുള്ളിയിൽ വീട്ടിൽ രജനീഷിെൻറ ഭാര്യ ഷീജയെയാണ് (31) ചൊവ്വാഴ്ച ഉച്ചക്ക് തൂങ്ങിയ നിലയിൽ കണ്ടത്.ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. എറണാകുളത്ത് തപാൽ വകുപ്പ് ഓഡിറ്റ് വിഭാഗം ഉേദ്യാഗസ്ഥയാണ്. മക്കൾ: ലിജിൻ, ലനന്യ. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ.