കൊല്ലങ്കോട്: മരം മുറിക്കുന്നതിനിടെ ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പോത്തമ്പാടം പെരുഞ്ചിറ ഉണ്ണികൃഷ്ണനാണ് (55) മരിച്ചത്. നെടുമണി 33 കെ.വി സബ് സ്റ്റേഷന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരം മുറിക്കുന്നതിനിടെ ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് അപകടം. മുറിച്ച മരച്ചില്ല വൈദ്യുതി ലൈനിൽ ചരിയുകയും ഉണ്ണികൃഷ്ണന് ഷോക്കേറ്റ് താഴേക്ക് വീഴുകയുമായിരുന്നു. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രാധ. മക്കൾ: ബിജു, ഷിജു.