മേപ്പയൂർ: മേലടി ബ്ലോക്ക് പഞ്ചായത്ത്, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.കെ. രാഘവൻ (87) നിര്യാതനായി. സി.പി.എം കൊയിലാണ്ടി ഏരിയ സെക്രട്ടറിയായിരുന്നു. ഭാര്യ: കല്യാണി. മക്കൾ: നിർമല (പ്രസിഡൻറ്, കീഴരിയൂർ ഗ്രാമപഞ്ചായത്ത്) സുനിൽകുമാർ (റിട്ട. അധ്യാപകൻ, ആവള ഗവ. ഹയർ സെക്കൻഡറി സ്കൂൾ) ബീന, അനിൽകുമാർ (കെ.കെ. സ്റ്റോഴ്സ്). മരുമക്കൾ: കെ.ടി. രാഘവൻ (സി.പി.എം കീഴരിയൂർ ലോക്കൽ സെക്രട്ടറി, സുനന്ദ (പ്രധാനധ്യാപിക, ജി.എൽ.പി.എസ് വിളയാട്ടൂർ) രമേശൻ അയനിക്കാട്, ജിഷ (അധ്യാപിക, വി.ഇ.എം യു.പി സ്കൂൾ).