മുതലക്കോടം: കട്ടപ്പന സെൻറ് ജോണ്‍ ഓഫ് ഗോഡ് സഭാംഗം ബ്രദര്‍ ഡോ. ജോര്‍ജ് ചെമ്പരത്തി (93) നിര്യാതനായി. മുതലക്കോടം ചെമ്പരത്തി പരേതരായ പൈലി മാത്യു-അന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സിസ്റ്റര്‍ ബിയാട്രീസ്, സിസ്റ്റര്‍ സൂസന്ന (ഇരുവരും ബ്രഡ്ജിറ്റൈന് കോണ്‍വെൻറ്), സിസ്റ്റര്‍ ഐറീന്, സിസ്റ്റര്‍ ഫ്രാന്‍സിസ് മേരി (ഇരുവരും ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ദ പുവര്‍), ജോസഫ് മാത്യു, പരേതരായ ഏലമ്മ ജോസഫ്, സിസ്റ്റര്‍ മേരി സില്‍വിയ. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് കട്ടപ്പന ആശ്രമ ദേവാലയ സെമിത്തേരിയില്‍.