വില്യാപ്പള്ളി: വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് മുൻ ട്രഷററും പറമ്പിൽ ജുമുഅത്ത് പള്ളി മഹല്ല് പ്രസിഡൻറുമായിരുന്ന ചേരിപൊയിൽ കിഴക്കേടത്ത് പി.പി. കുഞ്ഞമ്മത് ഹാജി (86)നിര്യാതനായി. ഭാര്യ: കുഞ്ഞയിശ ഹജ്ജുമ്മ. മക്കൾ: കുഞ്ഞബ്ദുള്ള ഹാജി, ഹമീദ്, ബാസിത്, ഇബ്രാഹിം, റഷീദ, റംല, ഫൗസിയ, സൈനബ, സമീറ. മരുമക്കൾ: മാണിക്കോത്ത് ഹമീദ് (കീഴൽ ), സി.സി. കുഞ്ഞബ്ദുള്ള (കല്ലേരി), ഉസ്മാൻ (ജീപാസ്), റഷീദ് മുറിച്ചാണ്ടി (അധ്യാപകൻ, ചീക്കിലോട് യു.പി സ്കൂൾ), ഷംസു കോറോത്ത് (കാർത്തികപ്പള്ളി), ഹസീന, സറീന, നജ്മ, ജാസ്മിന. സഹോദരങ്ങൾ: ഇബ്രാഹിം ഹാജി തയ്യുള്ളതിൽ, മൊയ്തു ഹാജി പുത്തമ്പുരയിൽ, പാത്തു, നബീസു, ആസ്യ, കദീശ, ജമീല, പരേതരായ മൂസ ഹാജി, അലീമ.