കരിമണ്ണൂര്‍: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് മഠത്തില്‍ എം.പി. വിജയനാഥന് (71) നിര്യാതനായി. കരിമണ്ണൂര്‍ പഞ്ചായത്ത് അംഗം, കരിമണ്ണൂര്‍ അഗ്രികള്‍ചറല്‍ ഇംപ്രൂവ്മെൻറ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറ്, വിന്നേഴ്സ് പബ്ലിക് സ്കൂള്‍ മാനേജർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ശാന്തകുമാരി (റിട്ട. അഡീഷനല്‍ ഡയറക്ടര്‍, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇക്കണോമിക്സ്). മക്കള്‍: ധന്യ (അധ്യാപിക, വിന്നേഴ്സ് പബ്ലിക് സ്കൂള്‍, കരിമണ്ണൂര്‍), ദിവ്യ (കുവൈത്ത്). മരുമക്കള്‍: വിനോദ് കണ്ണോളില്‍ (ബ്യൂറോ ചീഫ്, മംഗളം, ഇടുക്കി), പ്രദീപ് കെ.ആര് കോണത്ത് (കുവൈത്ത്).