മതിലകം: വീട്ടിൽ തനിച്ച് താമസിച്ചിരുന്നയാളെ മരിച്ചനിലയിൽ കണ്ടെത്തി. പൊക്ലായ് പെട്രോൾ പമ്പിന് സമീപം തെക്കിനിയേടത്ത് മനോജാണ് (51) മരിച്ചത്. വൃക്കരോഗിയായ ഇയാൾ ദീർഘകാലമായി ഡയാലിസിസ് നടത്തിവരുകയായിരുന്നു. ശനിയാഴ്ച രാവിലെ അന്വേഷിച്ചെത്തിയ അയൽവാസികളാണ് വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. മതിലകം പൊലീസ് മേൽനടപടി സ്വീകരിച്ചു.