തൃശൂര്‍: വാഹനാപകടത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ദാരുണാന്ത്യം. യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.എസ്. സുജിത് (31) ആണ് കണിമംഗലത്ത് ശനിയാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചത്. സുജിത് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്തു തന്നെ മരിച്ചു. ചേറൂര് ഏവന്നൂര്‍ പെരിങ്ങായില് സുബ്രഹ്മണ്യെൻറ മകനായ സുജിത് കാര്‍ഷിക വികസന ബാങ്ക് തൃശൂര്‍ ശാഖയില്‍ ജീവനക്കാരനായിരുന്നു. മാതാവ്: രജനി. സഹോദരിമാര്‍: സുജ, സ്മിത. ജില്ല ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിക്കും.