ചാവക്കാട്: ദേശീയപാതയിലെ വാഹനാപകടത്തിൽ പരിേക്കറ്റ് ചികിത്സയിലിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. ഒരുമനയൂർ മാങ്ങാട്ട് വെള്ളയിനി വീട്ടിൽ നന്ദകുമാറാണ് (42) തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ച 2.30ഓടെ പഞ്ചവടി സെൻററിനു സമീപം നന്ദകുമാർ ഓടിച്ച ഓട്ടോയും കാറും കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റ നന്ദകുമാറിനെ ചാവക്കാട്ടെയും തൃശൂരിലെയും സ്വകാര്യ ആശുപത്രികളിലും പിന്നീട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
സരോജിനിയാണ് മാതാവ്. സഹോദരങ്ങൾ: ബിന്ദു, ബിനു, ബീന.