നിലമ്പൂർ: മമ്പാട് കാട്ടുമുണ്ടയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടപുറം താളിപൊയിൽ അഞ്ചുകണ്ടത്തിൽ ജോയിയുടെ മകൻ നിജോ ജോയ് (26) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് നാലോടെ സംസ്ഥാന പാതയിലെ കാട്ടുമുണ്ട കമ്പനിപ്പടിയിലായിരുന്നു അപകടം. വണ്ടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന നിജോ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ നിജോയെ ഉടൻതന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്ന വണ്ടൂർ താളിയംകുണ്ട് സ്വദേശി ജിതേഷിനെ സാരമായ പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിജോയുടെ മാതാവ്: സോമിനി. സഹോദരൻ: ജിജോ ജോയി ( ഒമാൻ).
മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിൽ.
സംസ്കാരം പിന്നീട് വടപുറം സെൻറ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ.