കുണ്ടറ: പുനുക്കന്നൂർ യു.പി.ജി.എസ് റിട്ട. അധ്യാപകൻ കുണ്ടറ കോട്ടയ്ക്കകത്ത് കിഴക്കതിൽ കെ.കെ. കോശി (90) നിര്യാതനായി. ഭാര്യ: മുഖത്തല കൈതപ്പുഴ കുടുംബാഗം പരേതയായ ടി.ഐ. ഏലിക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ്, യു.പി.ജി.എസ് പുനുക്കന്നൂർ). മക്കൾ: പരേതയായ സജിനി വർഗീസ്, സാജൻ കെ. കോശി (ദുബൈ), സജിത കെ. കോശി (എസ്.ജി.എച്ച്.എസ്.എസ് കൊട്ടാരക്കര). മരുമക്കൾ: കെ. വർഗീസ് (മാത്ര), ഡോ. എൻ.കെ. മറിയാമ്മ (ദുബൈ), റോയി (പ്രിൻസിപ്പൽ, ബി.എം.എം II ട്രെയിനിങ് കോളജ് കൊട്ടാരക്കര). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കുണ്ടറ സെൻറ് മേരീസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.