എരുമപ്പെട്ടി: മീൻ പിടിക്കാൻ പോയ ആളെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരക്കോട് കൊരട്ടിയാംകുന്ന് കോളനിയിലെ പട്ടിളവളപ്പിൽ വീട്ടിൽ പരേതനായ കോതയുടെ മകൻ രാധാകൃഷ്ണനാണ് (42) മരിച്ചത്. വടക്കാഞ്ചേരി പുഴയുടെ കുമ്പളങ്ങാട് ചാലക്കൽ ചിറയിൽ ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്േമാർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: രാജി. മക്കൾ: അതുൽ കൃഷ്ണ, അനഘ, ആയില്യ.