അഴീക്കോട്: തെങ്ങുകയറ്റത്തൊഴിലാളി തെങ്ങിൽനിന്ന് വീണ് മരിച്ചു. അഴീക്കോട് ഹാജി കോംപ്ലക്സിന് വടക്കുവശം പരേതനായ വാവക്കാട്ട് ചക്കപ്പെൻറ മകൻ ഉണ്ണികൃഷ്ണനാണ് (53) ജോലിക്കിടെ വീണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെയാണ് അപകടം. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഭാര്യ: ഓമന. മക്കൾ: വിഷ്ണു, ഹരി. മരുമകൾ: രാഖി. സംസ്കാരം തിങ്കളാഴ്ച.