എരുമപ്പെട്ടി: ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.
കടങ്ങോട് മണ്ടംപറമ്പ് ചുള്ളിവളപ്പില്‍ വീട്ടില്‍ പരേതനായ ശങ്കരെൻറ മകന് സന്തോഷാണ് (35) മരിച്ചത്.
ബാറ്റ് ചെയ്യുമ്പോള്‍ റണ്ണെടുക്കാന്‍ ഓടുന്നതിനിടെയാണ് സംഭവം. ഉടന്‍ കൂട്ടുകാര്‍ ചേര്‍ന്ന് വടക്കാഞ്ചേരി ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: അമ്മു. സഹോദരി: സന്ധ്യ.