പട്ടിക്കാട്: ദേശീയപാത മുടിക്കോടില്‍ ബൈക്കും കാറും കൂട്ടിയിച്ച് മാധ്യമപ്രവര്‍ത്തകനായ യുവാവ് മരിച്ചു. പൂവ്വന്‍ചിറ കാരമലയില്‍ വര്‍ഗീസിെൻറ മകന് ജിജു (42) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ ജിജു സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ ഡ്രൈവര്‍ക്കും സാരമായ പരിക്കേറ്റു.
അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും വിഡിയോ ഗ്രാഫറുമായിരുന്നു ജിജു. ദൂരദര്ശന് വേണ്ടിയും ഡോക്യുമൻററികൾക്ക് വേണ്ടിയും കാമറ ചലിപ്പിച്ചിട്ടുണ്ട്. പട്ടിക്കാട് ഫസ്റ്റ് ലൈന്‍ സ്റ്റുഡിയോയുടെ പാര്‍ട്ട്ണറുമാണ്.
പി.ആര്.ഡി വിഡിയോഗ്രാഫറായി പ്രവർത്തിച്ച് വരുകയായിരുന്നു. മാതാവ്: ലീല. ഭാര്യ ജാനറ്റ് ഇസാഫില്‍ ജീവനക്കാരിയാണ്. മക്കള്‍: ആന്‍ മരിയ, ആന്‍ഡ്രിയ. സംസ്കാരം ചെവ്വാഴ്ച നാലിന് ചുവന്നമണ്ണ് സെൻറ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.