അന്തിക്കാട്: ചേർത്തേടത്ത് രാമചന്ദ്രൻ (93) നിര്യാതനായി. കെ.എൽ.ഡി.സി റിട്ട. എക്സിക്യൂട്ടിവ് എൻജിനിയർ, അഖില കേരള ജ്യോതിശാസ്ത്ര പരിഷത്ത് പ്രസിഡൻറ്, അന്തിക്കാട് പാടശേഖര കമ്മിറ്റി പ്രസിഡൻറ്, കാരമുക്ക് എസ്.എൻ.ജി.എസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ തൊപ്പിയിൽ സരസ്വതി. മക്കൾ: ശരശ് ചന്ദ്ര, അഡ്വ. രാധാകൃഷ്ണൻ (കാനഡ), ശരശ് ചന്ദ്രൻ (എൻജിനിയർ, കെനിയ), ശശികല. മരുമക്കൾ: ഡോ. സത്യനാഥൻ (കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ്), ഡോ. സുഷ (കാനഡ), മധുസൂദനൻ (എൻജിനിയർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.