കാളിയാര്‍: തറയപ്ലാക്കല് ടി.ഡി. ലേവി (85) നിര്യാതനായി. ഭാര്യ: ഇരുമാപ്ര കോഴിക്കുന്നേല്‍ കുടുംബാംഗം പരേതയായ റെയ്ച്ചല്‍. മക്കള്‍: സെബാസ്റ്റ്യന്‍ (റിട്ട. റെയില്‍വേ), ലിസിയാമ്മ, സൂസന്നാമ്മ (റിട്ട. ഡെപ്യൂട്ടി തഹിസില്‍ദാര്‍), ജോസഫ് (റിട്ട. അധ്യാപകന്, ടെക്നിക്കല്‍ ഹൈസ്കൂള്‍ വണ്ണപ്പുറം), മേഴ്സി (ലേബര്‍ ഓഫിസ്, തൊടുപുഴ), സാംകുട്ടി (ജോയൻറ് ഡയറക്ടര്‍ സംസ്ഥാന ഓഡിറ്റ് വകുപ്പ്), സിസിലി മോള് (അധ്യാപിക, സി.എം.എസ് സ്കൂള്‍ മേലുകാവ്). മരുമക്കള്‍: ഡെയ്സി (റിട്ട. ആരോഗ്യ വകുപ്പ്), ഡാനിയേല്‍ പഴയവീട്ടില്‍, പരേതരായ ലോറന്‍സ് കുളത്തിങ്കല്‍, ജെയിംസ് തേക്കേപറമ്പില്‍, ലിസി (അധ്യാപിക, ഹയർ സെക്കൻഡറി സ്കൂള്‍ മുള്ളരിങ്ങാട്), മെറിന് ജെ. (കെ.എസ്.എഫ്.ഇ, തൊടുപുഴ), ജോസ് ഡാനിയേല്‍ (കെ.എസ്.ആര്.ടി.സി, തൊടുപുഴ). സംസ്കാരം ചൊവ്വാഴ്ച 10ന് ന്യൂകാളിയാര് സെൻറ് മത്ഥ്യാസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.