ഒല്ലൂര്‍: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥന് മരിച്ചു. ഒല്ലൂര്‍ റെയില്‍വേ ഗേറ്റിന് സമീപം തൈക്കാട്ടുശ്ശേരി റോഡില്‍ പുളിക്കല്‍ തേവരുടെ മകന് സുബ്രഹ്മണ്യനാണ് (71) മരിച്ചത്.
രണ്ട്് ആഴ്ച മുമ്പ് നിർത്തിയിട്ട കാറിെൻറ ഡോര്‍ തുറക്കുന്നതിനിടെ സുബ്രഹ്മണ്യൻ സഞ്ചരിച്ച സ്കൂട്ടറില്‍ തട്ടിയായിരുന്നു അപകടം. പെതുമരാമത്ത് വകുപ്പ് റിട്ട. എൻജിനീയറാണ്. പനംകുറ്റിച്ചിറ സഹകരണ സ്റ്റോര്‍ ഭരണസമിതി അംഗമാണ്. ഭാര്യ: ശാന്ത (എസ്.ഐ.ബി റിട്ട. ഉദ്യോഗസ്ഥ). മക്കള്‍: സ്മിത, സൗമ്യ, സന്ദീപ്, നീതു. മരുമക്കള്‍: രഞ്ജിത്ത്, വിവേക് ലാല്‍, സുബീഷ, വിമല്‍.