ചെറുതുരുത്തി: ജോലി ആവശ്യാർഥം ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ അഭിമുഖത്തിന് പോയി തിരിച്ചെത്തിയ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാഞ്ഞാൾ പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന മുല്ലക്കൽ വീട്ടിൽ രാജശേഖരെൻറ മകൻ അരുണിനെയാണ് (27) ബുധനാഴ്ച പുലർച്ച കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ആയുർവേദ മെഡിസിൻ വിദ്യാർഥിയായിരുന്ന അരുൺ പഠനം ഉപേക്ഷിച്ചാണ് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് ശ്രമിച്ചിരുന്നത്. രഞ്ജിനിയാണ് മാതാവ്. സഹോദരൻ: ഡോ. അഖിൽ.