മാള: എരവത്തൂരിൽ കാറില്‍ ബൈക്കിടിച്ച് ബൈക്കിെൻറ പിൻസീറ്റിൽ യാത്ര ചെയ്തിരുന്ന യുവാവ് മരിച്ചു. കൊച്ചുകടവിൽ വാടകക്ക് താമസിക്കുന്ന കൊടുങ്ങല്ലൂർ പള്ളിനട തോട്ടത്തിൽ വീട്ടിൽ ഇബ്രാഹീമിെൻറ മകൻ ഇൻസിമാം (മുത്ത് - 21) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് കൊച്ചുകടവ് ജുമാമസ്ജിദിന് സമീപത്താണ് അമിത വേഗത്തിലെത്തിയ ബൈക്ക് കാറുമായി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിെൻറ ബോണറ്റ് ഇളകിത്തെറിച്ചു. ബൈക്കിെൻറ പിറകിലിരുന്നിരുന്ന ഇന്‍സിമാം തെറിച്ച് റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. ഇയാൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. ബൈക്ക് യാത്രികരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ച ഇൻസിമാം മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന വലിയപറമ്പ് സ്വദേശി രതീഷിെൻറ (24) പരിക്ക് ഗുരുതരമല്ല. കാര്‍ ഡ്രൈവർ എരവത്തൂര്‍ ദേവസിക്കുട്ടി (45) പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇൻസിമാമിെൻറ മാതാവ്: സീനത്ത്. സഹോദരങ്ങൾ: ഇല്യാസ്, ഇൻസി.