കൂറ്റനാട്: തൃത്താല എം.സി.എം.യു.പി സ്കൂള്‍ മാനേജറും ചാലിശ്ശേരി എസ്.സി.യു.പി സ്കൂൾ റിട്ട. അധ്യാപികയുമായ ഗ്രേസി ടീച്ചർ (78) നിര്യാതയായി. ഭർത്താവ്: പരേതനായ എ.ജെ. ജോർജ് (ബേബി മാസ്റ്റർ). മക്കൾ: ഷീജി (എം.സി.എം.യു.പി സ്കൂൾ മുൻ അധ്യാപിക), ജോബ് (എം.സി.എം.യു.പി സ്കൂൾ), ടോം (നുഹ്റോ ഇലക്ട്രിക്കൽസ്). മരുമക്കൾ: ടോം ജോസഫ് (എസ്.ഇ.എസ് കോളജ് ശ്രീകണ്ഠപുരം), മെനില, ജില്ലി (ഇരുവരും എം.സി.എം യു.പി സ്കൂൾ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചാലിശ്ശേരി സെൻറ് ഔഗിൻസ് ചർച്ച് സെമിത്തേരിയിൽ.