ഫറോക്ക്: കരിപ്പൂർ എയർപോർട്ട് ജങ്ഷനിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വെസ്റ്റ് നല്ലൂർ. കോലഞ്ചേരി സുനിൽകുമാർ എന്ന ബാബുവിെൻറ മകൻ ബിജോയ് (26) ആണ് മരിച്ചത്. മഞ്ചേരി ഐഷർ ലോറി വർക്ഷോപ് സർവിസ് അഡ്വൈസർ ആയി ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10ന് ജോലിക്ക് പോകുംവഴി കൊണ്ടോട്ടി എയർപോർട്ട് ജങ്ഷന് സമീപം ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. മാതാവ്: പുഷ്പലത. സഹോദരങ്ങൾ: ബിനോയ്, ഇന്ദു.