എകരൂല്‍: വീര്യമ്പ്രം കണ്ണാറത്തോട്ടത്തിൽ പരേതനായ കുഞ്ഞിക്കണാരെൻറ മകൻ കെ.ടി. സദാനന്ദൻ (71) നിര്യാതനായി. സി.പി.എം ഉണ്ണികുളം മുന്‍ ലോക്കല്‍കമ്മിറ്റി അംഗം, കർഷകസംഘം മുൻ താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം എന്ന നിലകളിൽ പ്രവർത്തിച്ചിരുന്നു. മാതാവ്: പരേതയായ ഉണിച്ചിരകുട്ടി. ഭാര്യ: ഷീല. മകൻ: ജബിൻ. മരുമകൾ: അശ്വതി വെള്ളിയൂര്‍. സഹോദരങ്ങൾ: ഭാസ്കരൻ, പ്രഭാകരൻ, ചന്ദ്രമോഹനൻ, ദേവകി (ഉള്ള്യേരി), ലീല (കന്നൂര്).