ചാവക്കാട്: രാവിലെ നടക്കാനിറങ്ങിയ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. ഒരുമനയൂർ തങ്ങൾപ്പടിക്ക് കിഴക്ക് പരേതനായ കോറോട്ട് അടിമ്മക്കുട്ടിയുടെ മകൻ അശോകനാണ് (56) മരിച്ചത്. വടക്കേക്കാട് വൈലത്തൂരിൽ ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. ഭാര്യ: ഗീത. മക്കൾ: ആദർശ്, അതുല്യ. സഹോദരങ്ങൾ: വിലാസിനി, ശ്രീദേവി, ഷീന, വിനേഷ് (ബി.എസ്.എൻ.എൽ.)