തൃശൂര്‍: ചേറൂരിൽ ഒന്നര മണിക്കൂര്‍ വ്യത്യാസത്തില്‍ മാതാവും മകനും മരിച്ചു. ചേറൂര് മണ്ണുംകാട് രാമങ്കണ്ടത്ത് ദേവകിയും മകന് വേണുഗോപാലുമാണ് ബുധനാഴ്ച രാവിലെ മരിച്ചത്. രാവിലെ 6.15നായിരുന്നു പരേതനായ ഈച്ചരത്ത് കൃഷ്ണന്‍കുട്ടി മാരാരുടെ ഭാര്യ രാമങ്കണ്ടത്ത് ദേവകി (76) നിര്യാതയായത്. നാലു മാസമായി കിടപ്പിലായിരുന്നു. എട്ടോടെ ചികിത്സിലായിരുന്ന മകന് വേണുഗോപാലും (51) മരിച്ചു. സംസ്കാരം നടത്തി. വിജയകുമാര്‍ ദേവകിയുടെ മറ്റൊരു മകനാണ്. സരസ്വതിയാണ് വേണുഗോപാലിെൻറ ഭാര്യ. മകൻ: നീരജ്.