ചെറുതോണി (ഇടുക്കി): വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരൻ വീടിനോട് ചേർന്ന മീൻകുളത്തിൽ വീണ് മരിച്ചു. പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ പെരുമറ്റത്തിൽ സജിയുടെയും ശിൽപയുടെയും മകൻ ഇവാനാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ശിൽപയുടെ മാതാവാണ് കുട്ടി കുളത്തിൽ കിടക്കുന്നത് കണ്ടത്. ഉടൻ മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ.