പന്തളം: ചെങ്ങന്നൂർ ഇടനാട് കള്ളാലിൽ ദേവകി മന്ദിരത്തിൽ അഭിലാഷ് യശോധരെൻറ ഭാര്യ അഡ്വ. ഇന്ദു ജി. പിള്ള (39) കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ബാറിലെ അഭിഭാഷകയായിരുന്നു. വ്യാഴാഴ്ച രാവിലെ പന്തളത്തെ വാടകവീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മകൾ: നിധിക നായർ. പരേതനായ അഡ്വ. ജി. ഗോപാലകൃഷ്ണ പിള്ളയുടെയും ആർ. സരസ്വതിയമ്മയുടെയും മകളാണ്.
സംസ്കാരം വെള്ളിയാഴ്ച രണ്ടിന് ഇടനാട്ടിലെ വീടുവളപ്പിൽ.