ആമ്പല്ലൂര്‍: ചിമ്മിനിക്കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിക്കുളങ്ങര ശാസ്താംപൂവം കോളനിയിലെ കാടര്‍ വീട്ടില്‍ വാസുവിെൻറ ഭാര്യ മാതുവാണ് (42) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഇവര്‍ താല്‍ക്കാലികമായി താമസിക്കുന്ന കുടിലില്‍ മാതുവിനെ മരിച്ചനിലയില്‍ കണ്ടത്. ഭര്‍ത്താവിനും മകന് അനീഷിനുമൊപ്പം രണ്ട് മാസം മുമ്പാണ് ഇവര്‍ ചിമ്മിനിക്കടുത്ത കാട്ടില്‍ കുടില്‍കെട്ടി വനവിഭവങ്ങള്‍ ശേഖരിക്കാനെത്തിയത്. മാതുവിെൻറ അമ്മ മണിച്ചി തൊട്ടടുത്ത കുടിലിലാണ് താമസം. കഴിഞ്ഞ ദിവസം രാത്രി മാതുവിനെ തേള് കുത്തിയതായി വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതാവാം മരണകാരണമെന്ന് സംശയമുണ്ട്. വരന്തരപ്പിള്ളി പൊലീസും വനപാലകരും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.