ആമ്പല്ലൂര്‍: തൃശൂര്‍ പഴയ പട്ടാളം റോഡില്‍ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ വയോധികന് മരിച്ചു. പുതുക്കാട് ചെങ്ങാലൂര്‍ ചിറ്റിയത്ത് ജനാര്‍ദനനാണ് (77) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു അപകടം. കിസാന്‍സഭ മേഖല സെക്രട്ടറി, എസ്.എന്‍.ഡി.പി ശാഖ സെക്രട്ടറി, മേഖല കണ്‍വീനര്‍, പുനര്‍ജനി തണല്‍ സംഘടന പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ലളിത. മക്കള്‍: അജേഷ്, അരുണ്‍. മരുമക്കള്‍: രശ്മി, ഹിത. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പില്‍.