ഗുരുവായൂര്‍: ഫ്ലാറ്റിലെ അറ്റകുറ്റപ്പണികള്‍ക്കിടെ ഇലക്ട്രീഷ്യന് ഷോക്കേറ്റ് മരിച്ചു. പാത്രമംഗലം സ്വദേശി കളത്തിപ്പറമ്പില്‍ ദേവരാജെൻറ മകന് രാകേഷ് (36) ആണ് മരിച്ചത്. ഇലക്ട്രിക് ജോലികള്‍ കോണ്‍ട്രാക്ട് എടുക്കുന്നയാളാണ്. എടപ്പുള്ളി റോഡില്‍ ബിവര്‍ളി പാര്‍ക്കിലെ ജോലിക്കിടെയാണ് സംഭവം. മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ അഞ്ജന ഗര്‍ഭിണിയാണ്. മാതാവ്: ഗീത.