നെടുങ്കണ്ടം: കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന എസ്റ്റേറ്റ് തൊഴിലാളിയെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
കോമ്പയാര്‍ ആനക്കല്ലില്‍ നാഗപാണ്ടിയാണ് (43) മരിച്ചത്. കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ കല്ലാറിന് സമീപമാണ് മൃതദേഹം കണ്ടത്. കല്ലാര്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ച ചായ കുടിക്കാൻ പോയതാണെന്ന് പൊലീസ് പറഞ്ഞു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.