മുക്കം: ദീർഘകാലം തലശേരി കോടിയേരി മോഹൻ മെമ്മോറിയൽ എൽ.പി സ്കൂളിൽ അധ്യാപകനായിരുന്ന കൊടിയത്തൂർ കാരക്കുറ്റി പൂളക്കലോടി അബ്ദുറഹിമാൻ (69, അന്നൂച്ചി) നിര്യാതനായി. തലശ്ശേരി മലബാർ സി.എച്ച് സെൻറർ അഡ്മിനിസ്ട്രേറ്ററായിരുന്നു. ഭാര്യ: സൈനബ (റിട്ട. അധ്യാപിക ഓണിയൻ ഹൈസ്കൂൾ, കോടിയേരി). മക്കൾ: നജ്മുൽ മുനീർ (ദുബൈ), നജ്മുദ്ദീൻ (ടി.ഐ.എം ട്രെയിനിങ് കോളജ്, നാദാപുരം), നജ്മുൽ സലാം(ഫോർബയർ സർഫക്റ്റൻസ്, കൂത്തുപറമ്പ്), നജിയ ജബീൻ(ഗവേഷക, സെൻട്രൽ യൂനിവേഴ്സിറ്റി, കേരള). മരുമക്കൾ: സമീറ, ഷാനിബ, റഹ്മിയ.