കരുനാഗപ്പള്ളി: തൊടിയൂർ മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻറും തൊടിയൂർ ആര്യൻ പാടശേഖരസമിതി പ്രസിഡൻറുമായ തൊടിയൂർ പുത്തഴത്ത് തെക്കതിൽ (തുഷാര) വീട്ടിൽ ഐ. മുഹമ്മദ്കുഞ്ഞ് (മൂത്തകുഞ്ഞിക്ക -79, റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്) നിര്യാതനായി. കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, തൊടിയൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അനീസാബീവി. മക്കൾ: മുഹമ്മദ് റഫീഖ് (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഇടുക്കി), റുബീന. മരുമക്കൾ: റഹ്ന (അധ്യാപിക, തൊടിയൂർ വേങ്ങറ ഗവ. എൽ.പി.എസ്), നഹാസ് (അബൂദബി).