പരപ്പിൽ: കറാനി വീട് പുതിയപുരയിൽ അഹമ്മദ് കോയയുടെ മകൻ ഒറ്റയിൽ ഹാമിദ് (60) പരപ്പിൽ മുഹ്യുദ്ദീൻ പള്ളിക്ക് മുൻവശമുള്ള വസതിയിൽ നിര്യാതനായി. പാലക്കാട് പ്രിൻസ് സ്റ്റീൽ മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: അവീനി വീട്ടിൽ റഫീന. മക്കൾ: സഹീം (ആസ്റ്റർ, സൈബർ പാർക്ക്, കോഴിക്കോട്), സിംന. മരുമകൻ: കത്യസം വീട്ടിൽ വാജിദ്. സഹോദരിമാർ: കുഞ്ഞിബി, ജമീല, റജുല. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയിൽ.