മക്കട: ചീക്കോട്ടുവയലിൽ, പുന്നശ്ശേരി വടക്കുവീട്ടിൽ എം.എ. അശോകൻ (76-റിട്ട. അധ്യാപകൻ മാതൃബന്ധു സ്കൂൾ, കക്കോടി) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. ഭാര്യ: നിർമല. മക്കൾ: നിറാസ്, സരിൻ (ആസ്ട്രേലിയ). മരുമക്കൾ: സൗമ്യ, ശ്രീലക്ഷ്മി. സഹോദരങ്ങൾ: എം.എ. വിജയൻ (റിട്ട. കെ.എസ്.ആർ.ടി.സി വര്യട്യാക്ക്), എം.എ. രാമൻകുട്ടി (പ്രേംകുമാർ സ്റ്റുഡിയോ നരിക്കുനി), വി.വി. പുഷ്പരാജൻ (റിട്ട. അസി. കെമിക്കൽ എക്സാമിനർ പുന്നശ്ശേരി), വി.വി. ശ്രീമതി (റിട്ട. ഡി.എം. ഓഫിസ് കണ്ടോത്ത്പാറ), വി.വി. രജിത (താലൂക്ക് ആർ.ആർ. ഓഫിസ് നന്മണ്ട), പരേതരായ വത്സല, കാർത്ത്യായനി. സംസ്കാരം ഞായറാഴ്ച വൈകിട്ട് ആറു മണിക്ക് വീട്ടുവളപ്പിൽ.