ആലത്തൂർ: പാലക്കാട് ബി.പി.എൽ ജങ്ഷനടുത്ത് ബൈക്കിൽ പിക്അപ് വാൻ ഇടിച്ച് യുവാവ് മരിച്ചു. ആലത്തൂർ വെങ്ങന്നൂർ പറയങ്കോട്ടിൽ ഉസനാരിെൻറ മകൻ അയ്യൂബ് (23) ആണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് നാലിനാണ് സംഭവം. ഗുരുതര പരിക്കേറ്റ അയ്യൂബിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലക്കാട് റോയൽ എൻഫീൽഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മാതാവ്: ബീഫാത്തുമ്മ. സഹോദരങ്ങൾ: അനൂപ്, അനീഷ.