വടകര: കവിയും എഴുത്തുകാരനുമായ ചുണ്ടയിൽ പ്രഭാകരൻ (73) ചെറുശേരി റോഡ് പുത്തൂർ വിഷ്ണു ക്ഷേത്രത്തിന് സമീപം ലക്ഷ്മിയിൽ നിര്യാതനായി. വടകര മജിസ്ട്രേറ്റ് കോടതി റിട്ട. ലെയ്സൺ ഓഫിസറായിരുന്നു. മലയാളത്തിലെ പ്രമുഖ വാരികകളിൽ നൂറിലേറെ കവിതകളെഴുതി. പല കവിതകളും അക്കാലത്ത് ചർച്ച ചെയ്യപ്പെട്ടു. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകൾ പരമ്പരയാക്കിയപ്പോൾ അണിയറയിൽ പ്രവർത്തിച്ചു. കാവ്യ സമാഹാരത്തിെൻറ പണിപ്പുരയിലായിരുന്നു. ഭാര്യ: പത്മാവതി (റിട്ട. അധ്യാപിക ബി.ഇ.എം. എച്ച് എസ് .വടകര). മക്കൾ: അഞ്ജന, രോഹിത് (ബംഗളൂരു). മരുമക്കൾ: ശരത്ത് (മുംബൈ), ആതിര (തലശ്ശേരി). സഹോദരങ്ങൾ: സുധാകരൻ, പത്മിനി, പരേതരായ ബാലകൃഷ്ണൻ പണിക്കർ (റിട്ട. അധ്യാപകൻ പുറമേരി കെ. ആർ. എച്ച് .എസ്.എസ്), ഹരിദാസ് ബാബു.