പേരാമ്പ്ര: കൂത്താളി പൂക്കോട്ടേരിയിൽ ദേവദാസൻ വൈദ്യർ (87) നിര്യാതനായി. കൂത്താളി കമ്മോത്ത് മഹാവിഷ്ണുക്ഷേത്ര വൈസ് പ്രസിഡൻറ്, കാടിയങ്ങാട് വിഷ്ണുക്ഷേത്ര സമിതി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പത്മാവതി. മക്കൾ: ആനന്ദൻ, അനിൽ കുമാർ, ഗായത്രി. മരുമക്കൾ: നളന്ദ, പരേതനായ കൃഷ്ണദാസ് (ഫറോക്ക്). സഹോദരങ്ങൾ: സായിലക്ഷ്മി, നരേന്ദ്രൻ, വിജയലക്ഷ്മി, രാധ, പരേതരായ ജനകൻ വൈദ്യർ, പ്രഭാകരൻ, രാജൻ വൈദ്യർ, കാർത്യായനി, ദാക്ഷായണി.