തിരുവനന്തപുരം: മേൽവിലാസം തിരിച്ചറിഞ്ഞിട്ടില്ലാത്ത, ഉദ്ദേശം 63 വയസ്സ് തോന്നിക്കുന്നതും മാനിറത്തോടുകൂടിയതുമായ വെങ്കിടേശ്വരലു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബർ രണ്ടിന് മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തിരുവനന്തപുരം പൂന്തുറ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 04712 380729, 9497980020.