ചാവക്കാട്: തൃശൂർ പൂങ്കുന്നം എനാർക്ക് അപ്പാർട്മെൻറ്സിൽ താമസിക്കുന്ന ചാവക്കാട്, ബേബി റോഡ് പരേതനായ കുന്നത്ത് അപ്പു മാസ്റ്ററുടെ മകൾ പ്രഫ. കെ.എ. ഇന്ദിര (ലളിത -68) നിര്യാതയായി. തൃശൂർ, പട്ടാമ്പി, തലശ്ശേരി ബ്രണ്ണൻ തുടങ്ങി വിവിധ സർക്കാർ കോളജുകളിൽ ഇംഗ്ലീഷ് അധ്യാപികയായിരുന്നു. ‘മാനുഷി’യുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. 2007 മുതൽ അർബുദത്തിന് ചികിത്സയിലായിരുന്നു. 2009 മുതൽ തൃശൂർ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റിയുടെ പ്രവർത്തകയായിരുന്നു. 2021 മാർച്ചിൽ പക്ഷാഘാതത്തിൽ വലതുവശം തളർന്നു. ‘പ്രവാസിയുടെ മകൾ’ പുസ്തകം ഈയിടെയാണ് പ്രസിദ്ധീകരിച്ചത്. മാധവിയാണ് മാതാവ്. സഹോദരങ്ങൾ: കെ.എ. മോഹൻദാസ് (തിരക്കഥാകൃത്ത്, എഴുത്തുകാരൻ), കെ.എ. രമേഷ് കുമാർ (റിട്ട. അസി. സെക്രട്ടറി, വാടാനപ്പള്ളി പഞ്ചായത്ത്), പരേതയായ മഞ്ജുഭാഷിണി (റിട്ട. ഡെപ്യൂട്ടി കലക്ടർ, തൃശൂർ), പരേതയായ വിജയലക്ഷ്മി (റിട്ട. അധ്യാപിക, എ.എൽ.പി സ്കൂൾ, പുതുപൊന്നാനി).