വടകര: സീബ്ര ലൈനിൽ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു. പുതുപ്പണം സ്വദേശി എൻ.എം. കണ്ണൻ (71, റിട്ട. ഡി.ടി.ഒ. കെ.എസ്.ആർ.ടി.സി) മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് പുതുപ്പണം പാലയാട്ട്നടയിൽ ബസിറങ്ങി സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കവെ സ്കൂട്ടർ ഇടിച്ച് റോഡിൽ തെറിച്ചുവീണ് തലക്ക് പരിക്കേൽക്കുകയായിരുന്നു. ഉടൻ വടകര സഹകരണ ആശുപത്രിയിലും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ടോടെ മരിച്ചു. ഭാര്യ: രാഗിണി, മക്കൾ: ഡോ: കൃഷ്ണകണ്ണൻ, ഡോ: രുഗ്മകണ്ണൻ. മരുമകൻ: ഡോ. പ്രവീൺ കൃഷ്ണൻ. സഹോദരങ്ങൾ: ബാലൻ, ചന്ദ്രി, പരേതരായ മാതു, കുമാരൻ, ടി.എം. ദാസൻ.