വടകര: മുക്കാളിയിലെ കോൺഗ്രസ് നേതാവ് കൂടക്കൻറവിട അശോകൻ (60) ചോമ്പാല (തൈക്കണ്ടി) നിര്യാതനായി. അഴിയൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, ഒഞ്ചിയം അർബൻ സൊസൈറ്റി ഡയറക്ടർ, വടകര അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ ഓപറേറ്റിവ് സൊസൈറ്റി ഡയറക്ടർ, യൂനിറ്റി റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി പരേതനായ കൂടക്കൻറവിട കൃഷ്ണൻ മാസ്റ്ററുടെ മകനാണ്. ഭാര്യ: റീത്ത. മക്കൾ: അക്ഷയ് (യു.എൽ. സി.സി), വിഷ്ണു, (മഹീന്ദ്ര). സഹോദരങ്ങൾ: ചന്ദ്രി, സുശീല, വസന്ത, അജിത, സജിത്ത് (പോളി ടെക്നിക് ചാലക്കര).