പത്തിരിപ്പാല: വയോധികയെ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. മണ്ണൂർ തിപ്പാറ്റുകുഴി പരേതനായ രാമെൻറ ഭാര്യ വെള്ളച്ചി (81) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് വീടിന് മുൻവശത്തെ മുറിയിൽ മരിച്ചുകിടക്കുന്നതായി കണ്ടത്. സമീപത്തുനിന്ന് എലിവിഷത്തിെൻറ പാക്കറ്റ് പൊലീസ് കണ്ടെടുത്തു. വെള്ളച്ചി ഒറ്റക്കായിരുന്നു താമസം. മങ്കര പൊലീസ് തുടർ നടപടികൾ സ്വികരിച്ചു. മക്കൾ: രാമകൃഷ്ണൻ, സുകുമാരൻ, മോഹനൻ, പരേതനായ വേലായുധൻ. മരുമക്കൾ: കല്യാണി, വിജയകുമാരി, സുഭദ്ര, പാർവതി. സഹോദരി: അമ്മിണി.