തൃപ്രയാർ: ബൈക്കിൽ മകനൊപ്പം സഞ്ചരിച്ച അമ്മ സ്കൂട്ടർ ഇടിച്ച് വീണ് മരിച്ചു. തളിക്കുളം ചേർക്കര അണ്ടേഴത്ത് വീട്ടിൽ അനിലിെൻറ ഭാര്യ മീര (57) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച മകൻ സഞ്ജയ് (27), ഇടിച്ച സ്കൂട്ടറിലുണ്ടായിരുന്ന അന്തിക്കാട് കൊക്കാലത്തു വീട്ടിൽ കുഞ്ഞുമുഹമ്മദ് (63) എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത 66ൽ തൃപ്രയാർ ജങ്ഷനു തെക്ക് ചൊവ്വാഴ്ച രാവിലെ എട്ടിനാണ് അപകടം. വലപ്പാട് ഗവ. ആയുർവേദ ആശുപത്രിയിൽ ഫിസിയോതെറപ്പിസ്റ്റാണ് മീര. മകൻ സഞ്ജയിനൊപ്പം ആശുപത്രിയിലേക്ക് പോവുമ്പോഴാണ് അപകടം. ആക്ട് പ്രവർത്തകർ മൂവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മീരയെ രക്ഷിക്കാനായില്ല. മറ്റൊരു മകൻ: തിലക്. സംസ്കാരം ബുധനാഴ്ച.